Education

മന്ത്രിമാർ നാണമില്ലാതെ സീ പ്ലെയിനിൽ കയറി കൈ വീശി കാണിക്കുന്നു; പദ്ധതി ഉമ്മൻ ചാണ്ടിയുടേതെന്ന് സതീശൻ

സീ പ്ലെയിൻ പദ്ധതിയിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 2013ൽ ഉമ്മൻ ചാണ്ടി സീ പ്ലെയിൻ കൊണ്ടുവരാൻ പോയപ്പോൾ കടലിൽ ചുവന്ന കൊടി കുത്തി ഉപരോധം സൃഷ്ടിക്കാൻ നേതൃത്വം കൊടുത്ത ആളുകളാണ് ഇന്ന് സീ പ്ലെയിനിന്റെ പിതാക്കൻമാരായി വരുന്നതെന്നും സതീശൻ പറഞ്ഞു

വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടി കൊണ്ടുവന്ന കാലത്ത് 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ആണെന്ന് പറഞ്ഞ പാർട്ടി സെക്രട്ടറിയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. എന്നിട്ട് വിഴിഞ്ഞത്ത് പോയി കപ്പൽ നോക്കി ആശ്വാസം കൊള്ളുകയും നെടുവീർപ്പിടുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം

ഇന്നിപ്പോൾ ഒരു നാണവുമില്ലാതെ സീ പ്ലെയിനിൽ കയറി കൈ വീശി കാണിക്കുകയാണ്. സീ പ്ലെയിൻ ഇറങ്ങിയാൽ കേരളത്തിൽ 25 ലക്ഷം മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുമെന്നാണ് പറഞ്ഞത്. അതേ ആളുകളാണ് ഇപ്പോൾ അതേ കായലിൽ സീ പ്ലെയിൻ ഇറക്കാൻ പോകുന്നതെന്നും സതീശൻ പറഞ്ഞു

See also  പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു

Related Articles

Back to top button