Local

കൗമാരക്കാരുടെ രക്ഷാകർതൃ സംഗമവുമായി ജിവിഎച്ച്എസ്എസ് കീഴുപറമ്പ്

കീഴുപറമ്പ്: കീഴുപറമ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, മുറിഞ്ഞമാട് അംഗനവാടിയുമായി കൈകോർത്ത് അംഗനവാടിയുടെ ചുറ്റുവട്ടങ്ങളിലെ കൗമാരക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കായി രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. കല്ലിങ്ങൽ, മുറിഞ്ഞമാട് പ്രദേശങ്ങളിലെ 50 ഓളം രക്ഷിതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്. പിടിഎ പ്രസിഡണ്ട് ഇ.സി ജുമൈലത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് എം.കെ അഫ്സൽ ബാബു, എസ്പിജി ചെയർമാൻ വി.നിസാമുദ്ധീൻ, പിടിഎ അംഗം കെ.ടി. അൻവർ, എസ്എംസി അംഗം ടി.കെ ബുഷ്റ, മുൻ എസ്എംസി അംഗം സൈദ് പുന്നാടൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു. സ്കൂൾ കൗൺസിലർ സി.കെ. റസിയ ടീച്ചർ, വി. ഷഹീദ് മാസ്റ്റർ എന്നിവർ കൗമാരക്കാരുടെ പ്രശ്നങ്ങൾ, പ്രതിവിധികൾ, വിദ്യാലയ വളർച്ചയിൽ രക്ഷിതാക്കളുടെ പങ്ക് എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. സിനിയർ അധ്യാപ്രകൾ ടി. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അംഗനവാടി ടീച്ചർ പി.നഫീസ സ്വാഗതവും എസ്ആർജി കൺവീനർ കെ. സൗബിന ടീച്ചർ നന്ദിയും പറഞ്ഞു. രക്ഷിതാക്കളായ ഇയ്യത്തിങ്ങൽ നഫീസ, ഫൗസിയ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പറഞ്ഞു. കെ. സൈഫുദ്ധീൻ മാസ്റ്റർ, പി. നൗഷാദ് മാസ്റ്റർ, ടി. ഷിജി ടീച്ചർ, കെ.ഷമീന ടീച്ചർ, കെ.ടി. ഖാലിസ ടീച്ചർ, എ.ജംഷിയ ടീച്ചർ, സജീന ടീച്ചർ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.

See also  ബ്രദേഴ്സ് തേരട്ടമ്മൽ ജേഴ്സി പ്രകാശനം

Related Articles

Back to top button