Education

സഊദി സേനാ മേധാവി ഇറാന്‍ സന്ദര്‍ശിച്ചു

റിയാദ്: ഗള്‍ഫ് മേഖലയില്‍ ഇസ്രായേലും മേഖലയിലെ ഇതര രാജ്യങ്ങളുമായി സംഘര്‍ഷം മാറ്റമില്ലാതെ തുടരവേ, സൗദി സായുധ സേനാ മേധാവി ഇറാന്‍ സന്ദര്‍ശിച്ചു. സൗദി സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ഫയാദ് അല്‍ റുവൈലിയാണ് ഇറാനിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് ബഗേരിയെ ടെഹ്‌റാനിലെ സായുധ സേനാ ജനറല്‍ സ്റ്റാഫ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വച്ച് കണ്ടതായി ഇറാനിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഏറെ കാലത്തെ പിണക്കത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതിന് ശേഷമുള്ള അപൂര്‍വ ഉന്നതതല ചര്‍ച്ചകള്‍ക്കായാണ് സൗദി അറേബ്യയിലെ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ ടെഹ്‌റാനിലെത്തിയത്. പ്രതിരോധ നയതന്ത്രത്തിന്റെ വികസനവും ഉഭയകക്ഷി സഹകരണത്തിന്റെ വിപുലീകരണവുമാണ് പ്രധാന ചര്‍ച്ചാ വിഷയമായതെന്ന് ഇര്‍ന വെളിപ്പെടുത്തി.

The post സഊദി സേനാ മേധാവി ഇറാന്‍ സന്ദര്‍ശിച്ചു appeared first on Metro Journal Online.

See also  ഏലംകുളം പഞ്ചായത്തിൽ ഭരണം എൽഡിഎഫിന്; നിലവിലെ ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി

Related Articles

Back to top button