Education

ഇ പി ജയരാജൻ ഒന്നും കൊണ്ടും ഭയക്കേണ്ടതില്ല; പിന്തുണയുമായി കെ സുരേന്ദ്രൻ

ആത്മകഥ വിവാദത്തിൽ ഇപി ജയരാജന് പിന്തുണയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സിപിഎം സമ്പൂർണ തകർച്ചയിലേക്ക് പോകുകയാണ്. അതിന്റെ തെളിവാണ് ഇപി ജയരാജന്റെ വെളിപ്പെടുത്തലുകൾ. പിണറായി വിജയന്റെ കുടുംബാധിപത്യമാണ് പാർട്ടിയിൽ

മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രി. ഇപി ഒന്നും കൊണ്ടും ഭയക്കേണ്ടതില്ല. സിപിഎമ്മിന്റെ മുതിർന്ന നേതാവാണ് അദ്ദേഹം. കേന്ദ്ര കമ്മിറ്റി അംഗമാണ്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കണം. ഇപിയോട് പാർട്ടിയും പിണറായിയും കാണിച്ചത് നീതികേടാണ്

പ്രകാശ് ജാവേദ്കറെ കണ്ടത് വിലയ നീതിനിഷേധമായി പറയുകയാണ്. ഒരു നേതാവ് മറ്റൊരു നേതാവിനെ കണ്ടതിൽ എന്താണ് തെറ്റ്. ജയരാജൻ അദ്ദേഹത്തിന്റെ ആത്മകഥയിൽ കള്ളമെഴുതുമെന്ന് തോന്നുന്നില്ല. 52 വെട്ടിനെ ജയരാജൻ ഭയക്കേണ്ടതില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

See also  അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് 50 വിമാനത്താവളങ്ങൾ; കേരളത്തിന് രണ്ടെണ്ണം

Related Articles

Back to top button