Education

14കാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 47കാരന് 70 വർഷം കഠിന തടവ്

14 വയസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 70 വർഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും ശിക്ഷ. ചെമ്പ്രശേരി സ്വദേശി ടി മുരളീധരനെയാണ്(47) പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധിക കഠിന തടവ് അനുഭവിക്കണം

കൊവിഡ് കാലത്ത് 14 കാരനെ വീടിനടുത്തുള്ള മോട്ടോർ പുരയിലേക്ക് കൊണ്ടുപോയി കൈകൾ കൂട്ടിക്കെട്ടി വായിൽ തുണി തിരുകി നഗ്ന ഫോട്ടോ എടുക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് കേസ്

ഫോട്ടോകൾ മറ്റുള്ളവർക്ക് കാണിച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. കഴിഞ്ഞ വർഷം ജനുവരി വരെ പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

The post 14കാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 47കാരന് 70 വർഷം കഠിന തടവ് appeared first on Metro Journal Online.

See also  അൻവർ നട്ടെല്ലോടെ മുന്നോട്ടുവന്നാൽ പിന്തുണ നൽകും; രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ച് എംഎം ഹസൻ

Related Articles

Back to top button