National

കാശ്മീരിൽ രണ്ട് വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ രണ്ട് വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്

മൃതദേഹങ്ങളുടെ ചിത്രങ്ങളും ഭീകരർ പുറത്തുവിട്ടു. കണ്ണുകെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. കുന്ത്വാര ഗ്രാമത്തിലെ താമസക്കാരയ നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്

ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്താനായിട്ടില്ല. പോലീസ് തെരച്ചിൽ ആരംഭിച്ചു. കന്നുകാലികളെ മേയ്ക്കാനായി ഇരുവരും കാട്ടിൽ പോയ സമയത്താണ് ഭീകരർ ഇവരെ തട്ടിക്കൊണ്ടുപോയത്. മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ലഫ്. ഗവർണർ മനോജ് സിൻഹ എന്നിവർ കൊലപാതകത്തെ അപലപിച്ചു.

ഭീകരർക്കെതിരെ കാശ്മീരിലെ വിദൂര മലയോര ഗ്രാമങ്ങളിൽ തദ്ദേശീയരുടെ സ്വയരക്ഷക്കായി സ്ഥാപിച്ച സേനയാണ് വില്ലേജ് ഡിഫൻസ് ഫോഴ്‌സ്. ഇതിൽ ഗ്രാമവാസികളും പോലീസും ഉൾപ്പെടുന്നു. പ്രത്യേക പരിശീലനവും ഇവർക്ക് നൽകാറുണ്ട്.

See also  മാതാപിതാക്കളെ കാണാനില്ലെന്ന് ആറ് വയസുകാരൻ; മുംബൈ ബോട്ട് അപകടത്തിൽ മലയാളി കുടുംബവും അകപ്പെട്ടതായി സംശയം

Related Articles

Back to top button