Education
മദ്യപിച്ച് കാർ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവം; ഇൻഫോപാർക്ക് എസ് ഐയെ സസ്‌പെൻഡ് ചെയ്തു

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ കൊച്ചി ഇൻഫോപാർക്ക് എസ് ഐ ബി ശ്രീജിത്തിന് സസ്‌പെൻഷൻ. സ്‌പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയാണ് സസ്‌പെൻഡ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ഇൻഫോപാർക്ക് റോഡിൽ ബ്രഹ്മപുരം പാലത്തിന് സമീപത്തായിരുന്നു അപകടം
ശ്രീജിത്ത് ഓടിച്ച കാർ മറ്റൊരു കാറിലും രണ്ട് ബൈക്കുകളിലും ഇടിക്കുകയായിരുന്നു. പരുക്കേറ്റ പാലക്കാട് സ്വദേശി രാകേഷ് എന്ന യുവാവ് ചികിത്സയിലാണ്
The post മദ്യപിച്ച് കാർ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവം; ഇൻഫോപാർക്ക് എസ് ഐയെ സസ്‌പെൻഡ് ചെയ്തു appeared first on Metro Journal Online.