Education

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി

പാലക്കാട്: കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പാലക്കാട് നീലിപാറയിലാണ് സംഭവം. കാറുകൾ തമ്മിൽ ഇടിച്ച ശേഷം മറ്റൊരു കാറിലുണ്ടായിരുന്നയാളെ തട്ടിക്കൊണ്ടു പോയെന്നാണ് പരാതി.

ചുവപ്പ് കിയ കാർ പിന്തുടർന്നെത്തിയ ഇന്നോവ കാർ പുറകിൽ നിന്ന് കിയ കാറിൽ ഇടിക്കുകയായിരുന്നു. പിന്നീട് കിയ കാറിലെ യാത്രക്കാരനെ ബലമായി വലിച്ച് പുറത്തിറക്കി ഇന്നോവ കാറിലേക്ക് കയറ്റി. മൂന്ന് ഇന്നോവ കാറുകളാണ് സംഘത്തിലുണ്ടായിരുന്നത്.

കുഴൽപണ സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് സംശയം ഉയർന്നിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായിട്ടില്ല.

See also  ടൂറിസം ദിനാശംസകളെന്നും മന്ത്രി

Related Articles

Back to top button