Education

പാലക്കാട്ടെ വ്യാജ വോട്ടിന് പിന്നിൽ സതീശനും ഷാഫി പറമ്പിലും: ഇ എൻ സുരേഷ് ബാബു

പാലക്കാട്ടെ വ്യാജ വോട്ടിന് പിന്നിൽ വി ഡി സതീശനും ഷാഫി പറമ്പിലുമുൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികൾ പാലക്കാട് തമ്പടിക്കുന്നത് ദുരൂഹമാണെന്നും വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കാനാകാം പ്രതികൾ പാലക്കാട് ക്യാമ്പ് ചെയ്യുന്നതെന്നും ഇ എൻ സുരേഷ് ബാബു ആരോപിച്ചു.

സാധാരണ പ്രതികളെ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറ്റി നിർത്തും. വോട്ടർമാർ ജാഗ്രത പുലർത്തണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. പ്രതിപക്ഷ നേതാവ് പരസ്യമായി നുണ പറയുകയാണ്. തങ്ങളുടെ ആരോപണങ്ങൾക്ക് ആധികാരികമായി മറുപടിയാണ് പറയേണ്ടതെന്നും സുരേഷ് ബാബു പറഞ്ഞു.

വ്യാജ വോട്ട് ചേർക്കാൻ ബിഎൽഒമാരുടെ സഹായം ഉണ്ടായിട്ടുണ്ട്. അവർക്കെതിരെ കേസെടുക്കണം. അന്വേഷണം പ്രഹസനമാകരുത്. വ്യാജ വോട്ടിനെതിരെ എൽഡിഎഫ് സമരത്തിലേക്ക് കടക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.

See also  സൂര്യനെ മോഹിച്ചവൾ: ഭാഗം 23

Related Articles

Back to top button