Education

ഇ പിയോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടില്ല; വിവാദത്തിൽ പാർട്ടി അന്വേഷണമില്ലെന്നും എംവി ഗോവിന്ദൻ

ആത്മകഥ വിവാദത്തിൽ ഇപി ജയരാജനെ പിന്തുണച്ച് സിപിഎം. വിവാദം ഒരുതരത്തിലും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും ഇപി പറഞ്ഞത് പൂർണമായും വിശ്വസിക്കുകയാണെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിവാദം പാർട്ടി തള്ളുകയാണ്. പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ല

ഇതുമായി ബന്ധപ്പെട്ട് ഇപി ഡിജിപിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടക്കട്ടെ. ഇപിയോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാൻ ആരുമായും കരാർ ഉണ്ടാക്കിയിട്ടില്ല. പിന്നെങ്ങനെയാണ് പുസ്തകം പ്രകാശനം ചെയ്യാനുള്ള തീയതി പ്രഖ്യാപിക്കുക.

എഴുതാത്ത കാര്യങ്ങൾ എഴുതിയെന്ന് ഉപതെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്നത് ഗൂഢാലോചനയാണ്. അതെല്ലാം അന്വേഷിക്കട്ടെ. സരിൻ ഊതിക്കാച്ചിയ പൊന്നാണെന്നാണ് ഇപി ജയരാജൻ പാലക്കാട് പോയി പറഞ്ഞതെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി

The post ഇ പിയോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടില്ല; വിവാദത്തിൽ പാർട്ടി അന്വേഷണമില്ലെന്നും എംവി ഗോവിന്ദൻ appeared first on Metro Journal Online.

See also  ഭക്തർക്ക് തിരിച്ചടിയാകുമെന്ന് വിഡി സതീശൻ

Related Articles

Back to top button