Education

ഇ പി ജയരാജന് പിന്തുണയുമായി പിണറായി വിജയന്‍

ആലപ്പുഴ: ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ എഴുതുന്ന പുസ്തകത്തെപ്പറ്റി അയാള്‍ അറിയണ്ടേയെന്നും ഉപതിരഞ്ഞെടുപ്പ് സമയം നോക്കി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ മെനയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി സി പുസ്തകം പ്രസിദ്ധീകരിച്ച ഇ പി ജയരാജന്റെ പുസ്തകത്തെ ചൊല്ലി വിവാദം മൂര്‍ച്ഛിച്ചുകൊണ്ടിരിക്കെയാണ് പിണറായിയുടെ വിശദീകരണം.

ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തന്റെ ആത്മകഥയല്ല അതെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കൃത്യമായി ഉത്തരം പറയാതെ ഡി സി ബുക്‌സ് ഉടമ രവി ഡി സി ഒഴിഞ്ഞു മാറിയതും വാര്‍ത്തയായിരുന്നു.

യുഡിഎഫിനെയും ബിജെപിയെയും സഹായിക്കാനായി മാധ്യമങ്ങള്‍ ഉപതെരഞ്ഞെടുപ്പ് സമയം നോക്കി വാര്‍ത്തകള്‍ മെനയുകയാണ്. വായനക്കുള്ള പുസ്തകം നേരെ വാട്‌സആപ്പ് സന്ദേശമായി ആരെങ്കിലും അയച്ചു കൊടുക്കുമോ. പ്രസിദ്ധീകരണശാല ആ പുസ്തകത്തിന്റെ സാധാരണ രീതിയിലുള്ള പ്രസാധനമല്ല ഉദ്ദേശിച്ചത്. വിവാദമായ വിഷയങ്ങള്‍ താന്‍ ആ പുസ്തകത്തില്‍ എഴുതിയിട്ടുമില്ല, എഴുതാന്‍ ഉദ്ദേശിക്കുന്നുമില്ല എന്നാണ് ഇപി പറഞ്ഞതെന്നും മുഖ്യമന്ത്രി വിവാദത്തില്‍ പ്രതികരിച്ചു.

The post ഇ പി ജയരാജന് പിന്തുണയുമായി പിണറായി വിജയന്‍ appeared first on Metro Journal Online.

See also  ശോഭ സുരേന്ദ്രന്റെ വാദം പൊളിയുന്നു; വീട്ടിൽ വന്ന ചിത്രം തിരൂർ സതീശ് പുറത്തുവിട്ടു

Related Articles

Back to top button