Kerala

സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും; ഡൽഹിയിലും തിരുവനന്തപുരത്തും ചോദ്യങ്ങളോട് ‘നോ കമന്റ്‌സ് ‘

വോട്ടർ പട്ടിക ക്രമക്കേട് ആരോപണങ്ങൾക്കിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. ഡൽഹിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തി. തുടർന്ന് രാവിലെ 5.15ന് വന്ദേഭാരതിൽ തൃശ്ശൂരിലേക്ക് പുറപ്പെട്ടു. രാവിലെ 9.30ഓടെ സുരേഷ് ഗോപി തൃശ്ശൂരിലെത്തും

ഇന്നലെ സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിജെപി പ്രവർത്തകരെ ആശുപത്രിയിലെത്തി കാണും. തുടർന്ന് സിപിഎം പ്രവർത്തകര് ബോർഡിൽ കരി ഓയിൽ ഒഴിച്ച എംപി ഓഫീസിലേക്ക് പോകും. കള്ളവോട്ട് ആരോപണത്തിൽ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല

ഡൽഹിയിലും തിരുവനന്തപുരത്തും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നോ കമന്റ്‌സ് എന്നായിരുന്നു സുരേഷ് ഗോപിയുടെ ഏക പ്രതികരണം. തൃശ്ശൂരിലെങ്കിലും സുരേഷ് ഗോപി വിഷയത്തിൽ മറുപടി നൽകുമോ എന്നതാണ് കാണേണ്ടത്. കഴിഞ്ഞ മാസം 17ന് ആണ് സുരേഷ് ഗോപി ഒടുവിൽ തൃശ്ശൂരിലെത്തിയത്.

See also  ട്രെയിനില്‍ നിന്ന് കൈവീശി കേന്ദ്ര മന്ത്രി പെട്ടു; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

Related Articles

Back to top button