Education

സ്‌നേഹത്തിന്റെ കടയിലേക്ക് വന്ന സന്ദീപിനെ സ്വാഗതം ചെയ്യുന്നു; ബിജെപിയിൽ കലാപമെന്ന് വിഡി സതീശൻ

സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയറാണെന്ന് സിപിഎം നേതാക്കൾ പറഞ്ഞത് ശരിവെക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വെറുപ്പിന്റെ കട വിട്ട് സ്‌നേഹത്തിന്റെ കടയിലേക്ക് വരുമ്പോൾ ഞങ്ങൾ സ്വാഗതം ചെയ്യും. ഒരു പാർട്ടിയുടെ വക്താവായിരുന്നപ്പോൾ ആ പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ചുമതലയായിരുന്നു.

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി മുഖ്യമന്ത്രി പിണറായിയെ കുറിച്ച് പറഞ്ഞത് പോലെയൊന്നും സന്ദീപ് പറഞ്ഞിട്ടില്ല. ഇതൊരു തുടക്കമാണ്. ബിജെപിയിൽ നടക്കുന്നത് കലാപമാണ്. അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും നേതൃത്വമാണ് കേരളത്തിലെ ബിജെപിയിലുള്ളത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് മുഖ്യമന്ത്രി പിണറായിയുടെ ഔദാര്യത്തിൽ നിൽക്കുന്നയാളാണ്. ഭൂരിപക്ഷ വർഗീയതയെയോ ന്യൂനപക്ഷ വർഗീയതയെയോ ഞങ്ങൾ താലോലിക്കില്ല. വോട്ട് കിട്ടാനോ ജയിക്കാനോ ഒരാളെയും സുഖിപ്പിച്ച് പുറകെ പോകില്ലെന്നും വിഡി സതീശൻ പറഞ്ഞു

The post സ്‌നേഹത്തിന്റെ കടയിലേക്ക് വന്ന സന്ദീപിനെ സ്വാഗതം ചെയ്യുന്നു; ബിജെപിയിൽ കലാപമെന്ന് വിഡി സതീശൻ appeared first on Metro Journal Online.

See also  പൗർണമി തിങ്കൾ: ഭാഗം 29

Related Articles

Back to top button