Local

മൈസസ് കുടിവെള്ള പദ്ധതിക്ക് തുടക്കം കുറച്ചു

അരീക്കോട്: അരീക്കോടിന്റെ വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന മാതൃകാ പ്രവർത്തനങ്ങൾക്കു പുറമേ ഭവനരഹിതർക്ക് വീട് നിർമിച്ചുനൽകിയും മറ്റും ശ്രദ്ധേയ പ്രവർത്തനം നടത്തുന്ന ‘മൈസസ് അരീക്കോട്’ സൗജന്യ കുടിവെള്ള വിതരണ മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായി നിർമിക്കുന്ന ആദ്യ കിണറിന്റെ നിർമാണപ്രവൃത്തി ആലുക്കലിൽ റിലീഫ് ആൻഡ് സക്കാത് കമ്മിറ്റി കൺവീനർ എൻ. അബ്ദുള്ള മാസ്റ്റർ നിർവഹിച്ചു. മൈസസ് ചെയർമാൻ പി.എം ലുഖ്മാൻ, ജനറൽ സെക്രട്ടറി സലീം മേത്തൽ, ട്രഷറർ ഡോ. ലബീദ് നാലകത്ത്, വാർഡ് മെമ്പർ വൈപി സുലൈഖ, സി.കെ. അബ്ദു റസാഖ് എന്നിവർ സംബന്ധിച്ചു.

See also  സിഗ്നേച്ചർ കാമ്പയിൻ നടത്തി

Related Articles

Back to top button