Education

ഇനി ലൈസന്‍സ് വേണം; ഒമാനില്‍ പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ

ഒമാനില്‍ പുതിയ മാധ്യമ നിയമം പ്രാബല്യത്തില്‍. വിദേശമാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും രാജ്യത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ ഇനി മുതല്‍ ലൈസന്‍സ് എടുക്കണം. നിയമം ലംഘിച്ചാല്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവും പതിനായിരം മുതല്‍ ഇരുപതിനായിരം വരെ ഒമാനി റിയാല്‍ പിഴയുമാണ് ശിക്ഷ.

കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തിയാലും ഇതേ ശിക്ഷ ലഭിക്കും. അതേസമയം മാധ്യമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയാല്‍ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

അരലക്ഷം മുതല്‍ ഒരു ലക്ഷം വരെ പിഴയും അടക്കേണ്ടി വരും. രാജ്യത്തെ മാധ്യമ മേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.

See also  പാർട്ടിയോട് അകൽച്ച തുടർന്ന് ഇ പി ജയരാജൻ; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കില്ല

Related Articles

Back to top button