Education

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ 9 കോടിയുടെ കള്ളപ്പണം സൂക്ഷിച്ചു: തിരൂർ സതീഷ്

കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ആരോപണവുമായി ബിജെപി മുൻ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. ബിജെപിയുടെ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ 9 കോടിയുടെ കള്ളപ്പണം സൂക്ഷിച്ചു. പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയെന്ന് തനിക്കറിയില്ലെന്നും തിരൂർ സതീഷ് പറഞ്ഞു

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ഒമ്പത് കോടി ആറ് ചാക്കുകളിലായി കൊണ്ടുവന്നു എന്നതായിരുന്നു തന്റെ മൊഴി. വെളിപ്പെടുത്തലിന്റെ അനുബന്ധ രേഖകൾ തത്കാലം പ്രദർശിപ്പിക്കുന്നില്ല. അത് പോലീസ് അന്വേഷണത്തെ ബാധിക്കും

കള്ളപ്പണം തടയുമെന്ന് പറഞ്ഞ് അധികാരമേറ്റ നരേന്ദ്രമോദിയുടെ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ കള്ളപ്പണം സൂക്ഷിച്ചു. ഒമ്പത് ചാക്കിലായാണ് പണം എത്തിച്ചത്. മൂന്ന് ചാക്ക് ജില്ലാ ട്രഷറർ മൂന്ന് പേർക്ക് കൈമാറി. എവിടേക്ക് കൊണ്ടുപോയെന്ന വിവരം തനിക്കറിയില്ലെന്നും സതീഷ് പറഞ്ഞു

The post ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ 9 കോടിയുടെ കള്ളപ്പണം സൂക്ഷിച്ചു: തിരൂർ സതീഷ് appeared first on Metro Journal Online.

See also  ഏകദിനം കളിച്ച് കൈവിട്ട കളി; ഇന്ത്യയെ നാണംകെടുത്തി ബാറ്റിംഗ് നിര

Related Articles

Back to top button