Education

കാശിനാഥൻ : ഭാഗം 80

രചന: മിത്ര വിന്ദ

ആ പാവം കൊച്ചിനെ വിഷമിപ്പിച്ച അവളുടെ തള്ളയില്ലേ… അവർക്കിട്ട് ഒരു പണി കൊടുക്കണം… അത്രമാത്രം..
പറഞ്ഞു കൊണ്ട് അവൻ പാറുവിനെ വലിച്ചെടുത്തു തന്റെ മടിയിലേക്ക് ഇട്ടു

കാശിയേട്ടാ… ഡോർ ഓപ്പൺ ആണ് കേട്ടോ..

ഓഹ് ഞാൻ അത് മറന്നു, ഇപ്പൊ വരാം..

കാശിയേട്ടാ, ദേ ആദ്യം ആയിട്ട് ഒന്നും അല്ലല്ലോ, പിന്നെന്താ ഇത്രക്ക് ആക്രാന്തം നിങ്ങൾക്ക്.

പാറു ദേഷ്യത്തോടെ അവനെ നോക്കി.

. കുറച്ചു ദിവസങ്ങൾ ആയിട്ട് വല്ലാത്ത ടെൻഷൻ ആയിരുന്നു പെണ്ണെ…… അതൊക്കെ ഒന്ന് മാറി relax ആയത് ഇന്നല്ലേ.

മ്മ് ഇത്തിരി കൂടുന്നുണ്ട് കേട്ടോ, ഒരുമാതിരി ഗ്രഹണി പിടിച്ച പിള്ളേർക്ക് ചക്ക കൂട്ടാൻ കിട്ടിയ പോലെ…..

ചുണ്ട് കൂർപ്പിച്ചു പറയുന്നവളെ എടുത്തു ബെഡിലേക്ക് ഇട്ട് കൊണ്ട് അവനും ഒപ്പം കേറി കിടന്നു.

ദേ മനുഷ്യാ….അവര് അപ്പുറത്ത് ഉണ്ട് കേട്ടോ.. ഒന്നു മാറുന്നുണ്ടോ…

ഓഹ് പിന്നെ…അതൊക്കെ എന്തിനാ ഞാൻ അറിയുന്നത്, എനിക്ക് എന്റെ കാര്യം നോക്കിയാൽ പോരേ കുട്ടാ….

പാറുവിനെ ഒരു കയ്യാൽ പൊക്കി എടുത്തു തന്റെ നെഞ്ചിലേക്ക് വലിച്ചു ഇട്ടു…

ഓഹ്……. സൂപ്പർ..ഇതാണ് മുത്തേ എനിക്ക് സഹിയ്ക്കാൻ മേലാത്തെ

അവളുടെ മാറ് അവന്റെ നെഞ്ചിലേക്ക് അമർന്നതും കാശി അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു.

ചെ…. വൃത്തികെട്ട മനുഷ്യൻ…

നിൻ മൃദുലതകളിൽ തഴുകി ഉണർത്തി ഞാൻ സുഖ ലോലുപനായി
സഖി……..

ഓഹ്… എന്താ വരികൾ… വേറെ എങ്ങും ഇല്ലെങ്കിൽ കൊള്ളാം…

തന്റെ നെഞ്ചിൽ നിന്നും ഊർന്ന് ഇറങ്ങാൻ വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്നവളുടെ ടോപിന്റെ ഇടയിലൂടെ ആ അണി വയറിൽ തഴുകി തലോടുക ആയിരുന്നു കാശി…

കാശിയേട്ടാ…..

ഹ്മ്മ്….എന്താടാ…

അത് പിന്നെ…… എനിക്ക്…..

അവളെന്തോ പറയാൻ വന്നതും കാശി അവളുടെ അധരം നുകർന്നു കഴിഞ്ഞിരുന്നു.

****

നീ എന്താ ജാനകി ഈ സമയത്ത്… ഒന്ന് വിളിച്ചിരുന്നു എങ്കിൽ ഞാനാ കവലേൽ വന്നു നിന്നെനല്ലോ…

രാത്രി ഏഴു മണിയോടെ വീട്ടിൽ എത്തി ചേർന്ന ജാനകിയെ നോക്കി ദാസൻ മുറ്റത്തേക്ക് ഇറങ്ങി ചെന്നു.

ദാസന്റെ ചിറ്റമ്മയുടെ മകൾ ആണ് ജാനകി.

ശരിക്കും പറഞ്ഞാൽ ജാനകി യുടെ കുടുംബ വീതത്തിൽ ആണ് ദാസനും കുടുംബവും വീട് വെച്ച് താമസിക്കുന്നത്.ഒപ്പം തന്നെ ഭർത്താവ് മരിച്ചത് കൊണ്ട് കല്ലുവിന്റെ കുടുംബവും ഇവരുടെ കൂടെ ഉണ്ട്…

കല്ലുവിന്റെ അമ്മ ശോഭയും ദാസന്റെ ഭാര്യ ഉഷയും കൂടെ ഒരുമിച്ചു ആണ് ജോലിക്ക് പോകുന്നത്..

പട്ടിണി ഇല്ലാതെ കഴിയാൻ ഉള്ളത് അവരൊക്കെ ഉണ്ടാക്കി കൊണ്ട് വരും..

ജാനകിയ്ക്ക് ഭർത്താവും മക്കളും ഒന്നും ഇല്ലാത്ത കൊണ്ട് അവരെ സംരക്ഷിച്ചു കൊള്ളാം എന്ന് ഏറ്റു കൊണ്ട് ആണ് ദാസൻ ഈ മുതല് എല്ലാം കൈക്കൽ ആക്കിയത് പോലും.
ഓരോരോ വീടുകളിൽ അടുക്കള പണിക്ക് പോകുന്നത് കൊണ്ട് ജാനകി ഒട്ട് ഇവരുടെ ഒപ്പം ഇതേ വരെ ആയിട്ടും നിന്നിട്ടുമില്ല.

See also  170 കി.മീ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ പണം മുടക്കാതെ വാങ്ങാം

അതുകൊണ്ട് എല്ലാവർക്കും കുശാൽ ആണ്..

ജാനകി അവിടെക്ക് കയറി വന്നത് സത്യം പറഞ്ഞാൽ ദാസനു ഇഷ്ടം ആയില്ല… എന്നാലും മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് അയാൾ അവരെ സ്വീകരിച്ചു.

ഓഹ്… എന്റെ വീട്ടിലേക്ക് വരാനും പോകാനും എന്തോന്ന് അസമയം ദാസാ……

അയാളെ നോക്കി പറഞ്ഞു കൊണ്ട് ജാനകി അകത്തേക്ക് കയറി..

ഉഷയും ശോഭയും കൂടി സീരിയൽ കണ്ടുകൊണ്ട് അകത്തെ മുറിയിൽ ഇരിപ്പുണ്ട്…

പഴയ ടി വി ഒക്കെ മാറി പുതിയത് വാങ്ങിച്ചിട്ടുണ്ട്..

ഒരു ദിവാൻ കോട്ട് കിടപ്പുണ്ട് മൂലയ്ക്ക് ആയിട്ട്… പുതിയ ഒരു മേശയും നാലഞ്ച് കസേരകളും കൂടെ കണ്ടതോടെ ജാനകി ക്ക് കാര്യങ്ങളൊക്കെ ഏകദേശം പിടി കിട്ടി.

പാവം എന്റെ കല്ലുമോൾക്ക് വില ഇട്ടത് ആണിത്എല്ലാം എന്ന് അവർ ഓർത്തു.

അല്ലാ… ആരിത് ജാനകിചേച്ചിയൊ….

ശോഭ അവരെ കണ്ടുകൊണ്ട് ഇരുന്നിടത്തു ഇരുന്നു ഒന്ന് ഇളകി.

ഹ്മ്മ്…. എന്തൊക്കെ ഉണ്ട് ശോഭമ്മേ വിശേഷം…. ഇന്ന് പണി ഉണ്ടാരുന്നോ നിങ്ങൾക്ക്…

കൈയിൽ ഇരുന്ന പലഹാരം പൊതി കല്ലുവിന്റെ അനുജത്തിയായ ലെച്ചുവിനു കൈമാറി കൊണ്ട് ജാനകി ചേച്ചി വന്നു ഒരു കസേര വലിച്ചിട്ട്, ശോഭയുടെ അടുത്തായിരുന്നു.

” ഞങ്ങൾ ഇപ്പോൾ പണിക്ക് പോയിട്ട് നാലഞ്ചു ദിവസമായി ചേച്ചി, ഇനി ഇങ്ങനെ കൂലിപ്പണിക്കൊക്കെ പോയെന്ന് അറിഞ്ഞാല്  കല്ലുമോൾക്ക് നാണക്കേട് അല്ലേ”

ഉഷ അല്പം ഗൗരവത്തിൽ പറഞ്ഞു.

” കൂലിപ്പണിക്ക് പോകാതെ എങ്ങനെ യാടി ഈ കുടുംബം പുലർത്തുന്നത്, ഈ കുഞ്ഞുങ്ങൾ പട്ടിണിയായി പോവില്ലേ….. ”

” ശിവൻ മോന്റെ അമ്മ, കുറച്ച് പൈസ തന്നിട്ടുണ്ട് ചേച്ചി, ചിലവിനുള്ളതൊക്കെ അതിൽനിന്നും എടുക്കും, പിന്നെ തീരുമ്പോൾ വിളിച്ചാൽ മതിയെന്ന് അവര് പറഞ്ഞത്.. ”

യാതൊരു ഉളുപ്പുമില്ലാതെ തീർത്തും ലാഘവത്തോടെ കൂടി പറയുന്ന ഉഷയെ ജാനകി കനപ്പിച്ച് ഒന്ന് നോക്കി..

” അവര് എത്ര നാളേയ്ക്കാ കല്ലു മോളെ അവിടെ നിർത്തുന്നത്… ആറുമാസം എന്നോ മറ്റോ അല്ലേ അന്ന് പറഞ്ഞത്.. ”

” അതൊക്കെ അവര് ചുമ്മാ വീമ്പി ളക്കുന്നതാ ചേച്ചി… അതിനിടയ്ക്ക് അവൾക്ക് എങ്ങനെയെങ്കിലും വിശേഷം ഒക്കെ ആകും, അപ്പൊ പിന്നെ ശിവൻ സമ്മതിക്കുവോ അവളെയും കുഞ്ഞിനെ ഉപേക്ഷിക്കാന്,ആ തള്ളയും തന്തയും ആകും ആ നേരത്ത് അവിടുത്തെ അധികപ്പറ്റ് ”

ഹ്മ്മ്…. അതൊക്കെ നീ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. ശിവൻ സമ്മതിക്കില്ല അവന്റെ ഭാര്യയും കുഞ്ഞിനെയും ഉപേക്ഷിക്കുവാൻ. കാരണം അവൻ സ്നേഹമുള്ളവനാ…. ആ സരസ്വതിയുടെയും  ശങ്കരൻ മുതലാളിയുടെയും യാതൊരു വൃത്തികെട്ട സ്വഭാവവും അവനില്ല, അവന്റെ ഭാര്യയും കുഞ്ഞും എന്നും അവനു വലുതാണ്…പക്ഷെ ഒന്നുണ്ട് കേട്ടോടി പിള്ളേരെ…..”

See also  അമൽ: ഭാഗം 62

ജാനകി ചേച്ചി പറഞ്ഞു നിർത്തിയതും ശോഭയും ഉഷയും അവരുടെ മുഖത്തേക്ക് ഒറ്റു നോക്കി..

“അവന്റെ ഭാര്യയും കുഞ്ഞും ഇപ്പോൾ അവന്റെ കൂടെത്തന്നെ ഉണ്ട്, അവരെ പൊന്നുംകുടം പോലെയാണ് ശിവൻ സംരക്ഷിക്കുന്നത്….ശരിക്കും പറഞ്ഞല് ഈ സമയത്ത് ഒരു അധികപ്പറ്റായി അവിടെയുള്ളത്  നമ്മുടെ കല്ലുമോൾ ആണ് കേട്ടോ  ഉഷേ… ”

തന്റെ തലയുടെ പിന്നിലേക്ക് ആരോ വലിയൊരു കൂടം കൊണ്ട് ശക്തിയായി അടിച്ചത് പോലെയാണ് ഉഷയ്ക്ക് അവരുടെ വാക്കുകൾ കേട്ടപ്പോൾ തോന്നിയത്…

ചേച്ചി… എന്തൊക്കെ ആണ് ഈ പറയുന്നത്.. ആരുടെ കാര്യമാണ് ചേച്ചി പറയുന്നത്.. ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല കേട്ടോ…

ഇരിപ്പിടത്തിൽ നിന്നും ചാടി എഴുന്നേറ്റു കൊണ്ട് അവർ ജാനകി ചേച്ചിയുടെ തോളിൽ പിടിച്ചു കുലുക്കി.

ഹോ… ഇത് എന്തോന്ന് കുലുക്കുവാടി പെണ്ണേ കുലുക്കുന്നത് എന്റെ തോളിപ്പോൾ പറിഞ്ഞു പോവുമല്ലോ…..

ഒരു പ്രകാരത്തിൽ അവർ ഉഷയുടെ പിടുത്തം വിടിപ്പിച്ച ശേഷം അവരെ ഇരുവരെയും നോക്കി മന്ദഹസിച്ചു…

ഉഷേ… സ്വന്തം മകളെ ഒരുത്തന് കെട്ടിച്ചു കൊടുക്കുമ്പോൾ അവന്റെ കുടുംബ പാരമ്പര്യവും, ചരിത്രവും എങ്കിലും മാന്യമായ രീതിയിൽ അന്വേഷിക്കുക എന്നൊരു കടമ കല്ലുമോളുടെ അമ്മയായ നിനക്ക് ഉണ്ടായിരുന്നു…..

പോട്ടെ വേണ്ട നീ അത് അന്വേഷിച്ചില്ല…എന്ന് കരുതി ആ കുട്ടി നിന്നോട് കാലുപിടിച്ച് പറഞ്ഞതല്ലേ, അവളോട് അവളുടെ സുഹൃത്തുക്കൾ ആരോക്കെയോ പറഞ്ഞു ശിവൻ മറ്റൊരു കല്യാണം കഴിച്ചതാണെന്ന്, ഉള്ളത്…..  എന്നിട്ട് നീ ആ പാവം കുട്ടിയുടെ വാക്കുകൾ ചെവികൊണ്ടോ……. കുറച്ച് പൊന്നും പൊടിയും കണ്ടപ്പോഴേക്കും നിന്റെ കണ്ണ് മഞ്ഞളിച്ചു പോയി  അല്ലേ….. എന്നിട്ട് ഒടുക്കം എന്തായി തീർന്നെടീ……  ശിവൻ അവന്റെ ഭാര്യയും കുഞ്ഞിനെയും കൂട്ടി അടുത്ത ദിവസം കാനഡയ്ക്ക് പോവുകയാണ്,,, അതിനുള്ള കാര്യങ്ങൾ എല്ലാം അവൻ നടത്തിക്കൊണ്ടിരിക്കുകയാണ്… ഇതൊന്നും അറിയാത്ത ആ പാവം പിടിച്ച പെൺകൊച്ച്… അവളുടെ ജീവിതം അല്ലെടീ  നീയും നിന്റെ ആങ്ങളയും നാത്തൂനും കൂടി ചേർന്ന് കളഞ്ഞു കുളിച്ചത്…… എവിടെ ചെന്നു തീർക്കും നീയ് ഈ ചെയ്തുകൂട്ടിയ പാപങ്ങളൊക്കെ..

തന്റെ വായിൽ വന്നത് മുഴുവൻ ജാനകി ചേച്ചി അവരെ വിളിച്ചുപറഞ്ഞു..

നിറമിഴികളോടെ നിൽക്കുന്ന കല്ലുവിന്റെ മുഖമായിരുന്നു അവരുടെ മനസ്സിൽ അപ്പോഴും. ഒളിയാതെ നില കൊണ്ടത്………..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post കാശിനാഥൻ : ഭാഗം 80 appeared first on Metro Journal Online.

Related Articles

Back to top button