Kerala

ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു; തിരൂരിൽ വീട് കത്തിനശിച്ചു

ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചു. തിരൂർ തെക്കൻ കുറ്റൂർ മുക്കിലപീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധിഖിന്റെ വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് വീട്ടിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിസരവാസികളും നാട്ടുകാരും ചേർന്ന് സമീപത്തെ കിണറുകളിൽ നിന്് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. അഗ്നിരക്ഷാസേനയും അപകട സ്ഥലത്ത് എത്തിയിരുന്നു

ഓല മേഞ്ഞ വീടാണ് കത്തിനശിച്ചത്. ഓട്ടോ ഡ്രൈവറായ സിദ്ധിഖ് പുതിയ വീടിനായി പഞ്ചായത്തിൽ അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കുകയാണ്. വീട്ടുപകരണങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, രേഖകൾ, വസ്ത്രങ്ങൾ എന്നിവ കത്തിനശിച്ചു.

The post ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു; തിരൂരിൽ വീട് കത്തിനശിച്ചു appeared first on Metro Journal Online.

See also  ഷാഫി പറമ്പിൽ നിയമപരമായി പോകട്ടെ, തെളിവുകൾ പുറത്തുവിടാൻ തയ്യാർ: ഇഎൻ സുരേഷ് ബാബു

Related Articles

Back to top button