Kerala

ഇടുക്കിയിൽ നിന്ന് മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികളെ കാണാതായി; തമിഴ്‌നാട്ടിൽ എത്തിയതായി വിവരം

ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികളെ കാണാതായി. ഇടുക്കി രാജകുമാരി സ്വദേശികളായ വിദ്യാർഥികളെയാണ് കാണാതായത്. ഇന്നലെ ഉച്ച മുതലാണ് ഇവരെ കാണാതായത്.

അന്വേഷണത്തിൽ തമിഴ്‌നാട് ബോഡി നായ്ക്കന്നൂരിൽ കുട്ടികൾ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസന് ലഭിച്ചു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബോഡിനായ്ക്കന്നൂരിൽ നിന്ന് കുട്ടികൾ ട്രെയിൻ മാർഗം ചെന്നൈയിലേക്ക് പോയതായാണ് വിവരം.

മൂന്ന് കുട്ടികളും കത്തെഴുതി വെച്ചാണ് വീട്ടിൽ നിന്നും പുറപ്പെട്ടത്. പോലീസും ബന്ധുക്കളും തമിഴ്‌നാട്ടിൽ കുട്ടികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

See also  ഇവര് എല്ലാരും കാറില്‍ പോകുന്നത് എന്തിനാ..; ഗതാഗതം സ്തംഭിപ്പിച്ച് സമ്മേളനം നടത്തുന്നതിനെ ന്യായീകരിച്ച് എ വിജയരാഘവന്‍

Related Articles

Back to top button