National

ഡൽഹിയിലെ വെള്ളക്കെട്ടിൽ കുടുങ്ങി ബാങ്ക് മാനേജരും കാഷ്യറും മരിച്ചു

ന്യൂഡൽഹി: കനത്ത മഴയെത്തുടർന്ന് ഡൽഹിയിലുണ്ടായ വെള്ളക്കെട്ടിൽ കുടുങ്ങി ബാങ്ക് മാനേജറും കാഷ്യറും മരിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഗുരുഗ്രാം സെക്റ്റർ 31 എച്ച്ഡിഎഫ്സി ബാങ്ക് മാനേജർ പുണ്യശ്രേയ ശർമ, കാഷ്യർ വിരാജ് ദ്വിവേദി എന്നിവരാണ് മരിച്ചത്.

ജോലി കഴിഞ്ഞ് മഹീന്ദ്ര എസ് യുവി 700 ൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇരുവരും. ഓൾഡ് ഫരീദാബാദ് റെയിൽവേ അണ്ടർപാസിലെത്തിയപ്പോൾ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി.

പൊലീസ് സ്ഥലത്തെത്തി വാഹനം വെള്ളത്തിൽ നിന്ന് കയറ്റിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല

The post ഡൽഹിയിലെ വെള്ളക്കെട്ടിൽ കുടുങ്ങി ബാങ്ക് മാനേജരും കാഷ്യറും മരിച്ചു appeared first on Metro Journal Online.

See also  അഹമ്മദാബാദ് വിമാനാപകടം; ഹോസ്റ്റലിൽ അവശേഷിച്ച രംഗങ്ങൾ ഹൃദയഭേദകം: ചിതറിക്കിടക്കുന്ന സ്യൂട്ട്കേസുകളും കഴിക്കാത്ത ഭക്ഷണവും

Related Articles

Back to top button