Kerala

മന്ത്രി രാജീവിന് ജനങ്ങളുമായി ബന്ധമില്ല, ആര്യയെ മേയറാക്കിയത് ആന മണ്ടത്തരം: സിപിഎം സമ്മേളനങ്ങളിൽ വിമർശനം

സിപിഎം കളമശ്ശേരി ഏരിയാ സമ്മേളനത്തിൽ മന്ത്രി പി രാജീവിനെതിരെ വിമർശനം. മന്ത്രിക്ക് ജനങ്ങളുമായി ബന്ധമില്ല. വികസനം താഴേത്തട്ടിലേക്ക് എത്തുന്നില്ലെന്നും വിമർശനമുയർന്നു. വ്യവസായ വികസനമുണ്ടാകുമ്പോഴും തൊഴിലാളിക്ക് ഗുണമുണ്ടാകുന്നില്ല. തൊഴിലിടങ്ങളിൽ നിന്ന് തൊഴിലാളിയെ ആട്ടിപ്പായിക്കുന്ന സമീപനമാണ്.

വ്യവസായ മലീനീകരണം തടയാനാകുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു. കൊല്ലം ജില്ലാ സമ്മേളനത്തിലും നേതൃത്വത്തിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. മേയർ ആര്യാ രാജേന്ദ്രനെതിരെയും രാജ്യസഭ എംപി എഎ റഹീമിനെതിരെയും വിമർശനമുയർന്നു.

യുവ നേതാക്കളുടെ പ്രകടനം മോശമാണ്. യുവാക്കൾക്ക് അവസരം നൽകിയത് തിരിച്ചടിയായി. ആര്യാ രാജേന്ദ്രന്റെ പ്രവർത്തനം പാർട്ടിക്ക് ചേർന്നതല്ല. ആര്യയെ മേയറാക്കിയത് ആന മണ്ടത്തരമാണെന്നും വിമർശനമുയർന്നു.

The post മന്ത്രി രാജീവിന് ജനങ്ങളുമായി ബന്ധമില്ല, ആര്യയെ മേയറാക്കിയത് ആന മണ്ടത്തരം: സിപിഎം സമ്മേളനങ്ങളിൽ വിമർശനം appeared first on Metro Journal Online.

See also  കുട്ടമ്പുഴയിൽ വനത്തിൽ കുടുങ്ങിയ മൂന്ന് സ്ത്രീകളെയും പുറത്തെത്തിച്ചു; ആനയെ കണ്ടാണ് വഴി തെറ്റിയതെന്ന് സ്ത്രീകൾ

Related Articles

Back to top button