Local

ശില്പശാല നടത്തി

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൻ്റെ ആഭിമുഖ്യത്തിൽ പ്രബന്ധമെഴുത്തും പ്രസിദ്ധീകരണവും എന്ന വിഷയത്തിൽ ശില്പശാല നടത്തി. ഡോൺ ബോസ്കോ അങ്ങാടിക്കടവ് ഡയറക്ടർ ഫാ.ഡോ.ജോയ് ഉള്ളാട്ടിൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ.ജോബി എം. എബ്രഹാം അധ്യക്ഷനായി. ഇന്ദിരാഗാന്ധി ഓപ്പൺ നാഷണൽ യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിലർ ഡോ.ദിനേശൻ കൂവക്കായ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. വിവിധ കോളേജുകളിൽ നിന്നുള്ള അൻപതോളം അധ്യാപകർ ശില്‌പശാലയിൽ പങ്കാളികളായി. പങ്കെടുത്തവർക്ക് ഡോ.ദിനേശൻ കൂവക്കായ് സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു.

കോളേജ് ഐ.ക്യു.എ.സി കോർഡിനേറ്റർ വി.അനുപ്രഭ, അക്കാദമിക് കോ – ഓർഡിനേറ്റർ ജാൻസി എം.സ്കറിയ എന്നിവർ സംസാരിച്ചു.

See also  പറവകൾക്ക് ദാഹനീരൊരുക്കി സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ

Related Articles

Back to top button