Education

സന്ദീപ് വാര്യർക്കെതിരായ പരസ്യം സിപിഎമ്മിന്റെ ഗതികേട്; നിയമനടപടി സ്വീകരിക്കുമെന്ന് സുധാകരൻ

സന്ദീപ് വാര്യരെ അവമതിച്ച് സിപിഎം പത്രപരസ്യം നൽകിയത് അവരുടെ ഗതികേട് കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അന്തംവിട്ടവൻ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാർട്ടി. പരാജയഭീതി തുറിച്ചുനോക്കുന്ന അവസ്ഥയിലാണ് സിപിഎം

പാർട്ടി എന്തുമാത്രം പ്രതിരോധത്തിലാണെന്ന് പരസ്യം സൂചിപ്പിക്കുന്നു. എല്ലാ മര്യാദകളും മാന്യതയും ലംഘിച്ചു കൊണ്ട് സിപിഎം പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. നിയമനടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു

എകെ ബാലൻ അടക്കമുള്ള സിപിഎം നേതാക്കൾ സന്ദീപ് വാര്യർ നിഷ്‌കളങ്കനാണെന്നും ക്രിസ്റ്റൽ ക്ലിയറാണെന്നും പറഞ്ഞിട്ട് ദിവസങ്ങൾ പോലുമായില്ല. അദ്ദേഹത്തെ സിപിഎമ്മിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുമെന്ന് പറഞ്ഞത് എംവി ഗോവിന്ദനും എംബി രാജേഷും അടക്കമുള്ള നേതാക്കളാണ്. അവരാണ് ഇപ്പോൾ സന്ദീപിനെതിരെ വർഗീയത പറയുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

See also  കാനഡയിൽ ഹിന്ദുക്ഷേത്ര പരിസരത്ത് ഖലിസ്ഥാൻവാദികളുടെ ആക്രമണം; അപലപിച്ച് ട്രൂഡോ

Related Articles

Back to top button