Education

സന്ദീപ് വാര്യർക്കെതിരായ പത്ര പരസ്യം എൽഡിഎഫിന്റെ ആശയദാരിദ്ര്യത്തിന്റെ ഉദാഹണം: മുരളീധരൻ

സന്ദീപ് വാര്യർക്കെതിരായ സിപിഎമ്മിന്റെ പത്ര പരസ്യം എൽഡിഎഫിന്റെ ആശയദാരിദ്ര്യത്തിന്റെ ഉദാഹരണമെന്ന് കെ മുരളീധരൻ. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് പറയാത്ത പ്രസ്താവനകളാണ് പത്ര പരസ്യത്തിൽ നൽകിയിരിക്കുന്നത്. പാലക്കാട്ടെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഇതൊന്നും വിലപ്പോകില്ല.

പാലക്കാട് ഇതുകൊണ്ടൊന്നും യുഡിഎഫിന് കിട്ടേണ്ട വോട്ട് കുറയാൻ പോകുന്നില്ല. സന്ദീപ് വാര്യർ എല്ലാ തെറ്റും ഏറ്റു പറഞ്ഞാണ് കോൺഗ്രസിലേക്ക് വന്നത്. പഴയ പോസ്റ്റുകൾ നീക്കം ചെയ്യാൻ സന്ദീപ് നിർദേശം നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു

സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തി കാട്ടിയാണ് എൽഡിഎഫ് പത്രപരസ്യം നൽകിയത്. സിറാജിലും സുപ്രഭാത്തിലുമാണ് ഇത്തരത്തിൽ ഒരു പരസ്യം നൽകിയിരിക്കുന്നത്. അതേസമയം ദേശാഭിമാനിയിൽ ഈ പരസ്യം ഇല്ല എന്നതും ശ്രദ്ധേയമാണ്. അഡ്വറ്റോറിയൽ ശൈലിയിലാണ് പരസ്യം നൽകിയിരിക്കുന്നത്‌

The post സന്ദീപ് വാര്യർക്കെതിരായ പത്ര പരസ്യം എൽഡിഎഫിന്റെ ആശയദാരിദ്ര്യത്തിന്റെ ഉദാഹണം: മുരളീധരൻ appeared first on Metro Journal Online.

See also  മത്സര ചിത്രം തെളിഞ്ഞു; സരിന് ചിഹ്നം സ്റ്റെതസ്‌കോപ്

Related Articles

Back to top button