World

യുകെയിൽ ഗായകൻ കൂടിയായ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. ബ്രാഡ്‌ഫോർഡ് റോയൽ ഇൻഫോമറി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന വൈശാഖ് രമേശിനെയാണ്(35) മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഒരു വർഷം മുമ്പാണ് വൈശാഖ് യുകെയിൽ എത്തിയത്. നാട്ടിലായിരുന്ന ഭാര്യ ശരണ്യ മൂന്നാഴ്ച മുമ്പ് യുകെയിൽ എത്തിയിരുന്നു.

ഷിമോഗയിൽ നഴ്‌സിംഗ് പഠനം കഴിഞ്ഞ വൈശാഖ് ബംഗളൂരു, മുംബൈ, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് യുകെയിൽ എത്തിയത്. നല്ലൊരു ഗായകൻ കൂടിയായ വൈശാഖ് യുകെയിൽ നിരവധി വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

The post യുകെയിൽ ഗായകൻ കൂടിയായ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  ഉക്രെയ്ൻ യുദ്ധം ഉടൻ തന്നെ ‘മരവിപ്പിച്ചേക്കാം’ എന്ന് പോളണ്ട് പ്രധാനമന്ത്രി; സെലെൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരണം

Related Articles

Back to top button