Movies

മമ്മൂട്ടി – മോഹൻലാൽ ചിത്രത്തിന്‍റെ പേര് ചോർന്നു; ശ്രീലങ്കൻ ടൂറിസം പോസ്റ്റ് ചർച്ചയാകുന്നു

മലയാള സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി – മോഹൻലാൽ ചിത്രം ‘MMMN’ ന്‍റെ പേര് പുറത്തായതായി റിപ്പോർട്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പേര് ‘പാട്രിയേറ്റ്‘ (Patriate) എന്നാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ശ്രീലങ്കൻ ടൂറിസത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന ഒരു പോസ്റ്റാണ് ഈ അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്.

 

ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂൾ ശ്രീലങ്കയിൽ ആരംഭിച്ചപ്പോൾ മോഹൻലാലിന് നൽകിയ സ്വീകരണത്തെക്കുറിച്ച് ശ്രീലങ്കൻ ടൂറിസം പേജ് പങ്കുവെച്ച പോസ്റ്റിലാണ് ‘പാട്രിയേറ്റ്‘ എന്ന പേര് രേഖപ്പെടുത്തിയിരിക്കുന്നത്. മോഹൻലാൽ ‘പാട്രിയേറ്റ്’ എന്ന തന്റെ പുതിയ മലയാള സിനിമയുടെ ചിത്രീകരണത്തിനായാണ് ശ്രീലങ്ക സന്ദർശിച്ചതെന്നാണ് പോസ്റ്റിൽ കുറിച്ചിരുന്നത്.

എന്നാൽ, ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഔദ്യോഗികമായി ടൈറ്റിൽ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ഇത് അബദ്ധത്തിൽ സംഭവിച്ചതാണോ അതോ ഒരു മാർക്കറ്റിംഗ് തന്ത്രമാണോ എന്ന് വ്യക്തമല്ല. എന്തായാലും, ഈ വിവരം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കുശേഷം ഒരുമിക്കുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമകളിൽ ഒന്നായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്രീലങ്ക, ലണ്ടൻ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക എന്നും റിപ്പോർട്ടുകളുണ്ട്. 2026-ൽ ചിത്രം തിയേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

The post മമ്മൂട്ടി – മോഹൻലാൽ ചിത്രത്തിന്‍റെ പേര് ചോർന്നു; ശ്രീലങ്കൻ ടൂറിസം പോസ്റ്റ് ചർച്ചയാകുന്നു appeared first on Metro Journal Online.

See also  ആസിഫ് അലിയ്ക്ക് ബോക്സ് ഓഫീസിൽ കരിയർ ബെസ്റ്റ് ഓപ്പണിങ്; "രേഖചിത്രം" മുന്നേറ്റം !!

Related Articles

Back to top button