World

ലാരിജാനിക്ക് പിന്നാലെ അടുത്ത പ്രഹരം; ഇറാന്റെ ഇന്റലിജൻസ് മന്ത്രി കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ

ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖാതിബ് കൊല്ലപ്പെട്ടതായി ഇസ്രായേൽ. ഇന്നലെ രാത്രി നടത്തിയ ആക്രമണത്തിലാണ് ഖാതിബ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയൽ കട്‌സ് പറഞ്ഞു. അതേസമയം ഇറാൻ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

ഇന്ന് ഇറാനും ലബനനിലെ ഹിസ്ബുല്ലക്കുമെതിരെ ഞങ്ങൾ നടത്തുന്ന യുദ്ധം ശക്തമാക്കുന്ന സർപ്രൈസുകൾ വരികയാണ്. ഇറാനിലെ ആക്രമണത്തിന്റെ ശക്തി വർധിക്കുകയാണ്. കഴിഞ്ഞ രാത്രി ഇറാൻ ഇന്റലിജൻസ് മന്ത്രിയെ വധിച്ചു. ഇറാന്റെ ഉന്നത നേതൃത്വത്തെ ഇല്ലാതാക്കാൻ പ്രധാനമന്ത്രി നെതന്യാഹു എല്ലാ അധികാരവും നൽകിയിട്ടുണ്ടെന്നും കട്‌സ് പറഞ്ഞു

കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തിന്റെ സുരക്ഷാ ചുമതല ലാരിജാനിയുടെ പക്കലായിരുന്നു.
 

See also  കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം അവ്യക്തം

Related Articles

Back to top button