Education

ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ഡൽഹിയിൽ വായു മലിനീകരണം കടുത്തതോടെ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ഡൽഹി സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. 50% ജീവനക്കാർക്കാണ് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വായു ഗുണനിലവാര നിരക്ക് സിവിയർ പ്ലസ് വിഭാഗത്തിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

488 ആണ് ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെ വായുഗുണ നിലവാര നിരക്ക്. കടുത്ത പുകമഞ്ഞും തുടരുകയാണ്.മലിനീകരണം കൊണ്ട് ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കായി പ്രത്യേക സംഘത്തെ രൂപീകരിക്കാൻ ഡൽഹിയിലെ ആശുപത്രികൾക്ക് സർക്കാർ നിർദ്ദേശം നൽകി. ഇത്തരം രോഗാവസ്ഥയിൽ ആശുപത്രിയിൽ എത്തുന്ന ആളുകളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് നടപടി.

പുകമഞ്ഞും മലിനീകരണവും നിയന്ത്രിക്കാൻ കൃത്രിമ മഴ പെയ്യിക്കുന്നതിനായി ഡൽഹി സർക്കാർ കേന്ദ്രത്തിന് കത്ത് അയച്ചു. ഡൽഹിയിൽ വാഹനങ്ങൾക്ക് ഒറ്റ ഇരട്ട അക്ക നമ്പർ നിയന്ത്രണം ഉടൻ നടപ്പാക്കാൻ ആലോചിക്കുന്നതായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി.

 

The post ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം appeared first on Metro Journal Online.

See also  പത്രപരസ്യത്തിലുള്ള എഫ് ബി പോസ്റ്റുകൾ തന്റേതല്ലെന്ന് സന്ദീപ് വാര്യർ; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം

Related Articles

Back to top button