Education

ഒരാൾ ബിജെപി വിട്ട് കോൺഗ്രസിൽ പോയതിന് സിപിഎം കരയുന്നത് എന്തിനാണ്: കുഞ്ഞാലിക്കുട്ടി

സിപിഎമ്മിനെ വിമർശിച്ച് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പാലക്കാട്ടെ സിപിഎം പത്ര പരസ്യം ബിജെപിയെ ജയിപ്പിക്കാനാണ്. ഒരാൾ ബിജെപി വിട്ട് കോൺഗ്രസിൽ പോയതിന് സിപിഎം എന്തിനാണ് കരയുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സന്ദീപ് വാര്യർക്കെതിരെ കൊടുത്തത് വർഗീയ പരസ്യമാണ്. ന്യൂനപക്ഷങ്ങൾ നടത്തുന്ന പത്രങ്ങളിൽ മാത്രമാണ് പരസ്യം നൽകിയത്

ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാൻ കഴിയുമോയെന്ന് സിപിഎം ശ്രമിക്കുകയാണ്. പാണക്കാട് തങ്ങൾമാർ നാടിന് മതസൗഹാർദം മാത്രം നൽകിയവരാണ്. മുനമ്പത്ത് പ്രശ്‌നപരിഹാരത്തിന് പാണക്കാട് തങ്ങൾ ശ്രമിക്കുമ്പോൾ വിഷയം മാറ്റി വർഗീയ ധ്രൂവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നത്

പാലക്കാട് ഒന്നാം സ്ഥാനത്ത് യുഡിഎഫും രണ്ടാം സ്ഥാനത്ത് ബിജെപിയും വരും. സമസ്തയിലെ വിഷയം ചർച്ച നടക്കുന്നുണ്ട്. പത്രത്തിൽ വന്ന പരസ്യത്തെ സമസ്ത തന്നെ തള്ളിപ്പറഞ്ഞു. പിന്നെ ആ പരസ്യത്തിനെന്ത് വിലയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

The post ഒരാൾ ബിജെപി വിട്ട് കോൺഗ്രസിൽ പോയതിന് സിപിഎം കരയുന്നത് എന്തിനാണ്: കുഞ്ഞാലിക്കുട്ടി appeared first on Metro Journal Online.

See also  കാശിനാഥൻ : ഭാഗം 6

Related Articles

Back to top button