Education

മലപ്പുറത്ത് ഭാര്യയുടെ മയ്യിത്ത് നമസ്കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു

മങ്കട: ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മരണപ്പെട്ട മങ്കട കൂട്ടിൽ മുക്കിൽ പള്ളിക്ക് സമീപം നായ്ക്കത്ത് റംല (62)യുടെ ജനാസ നമസ്കാരത്തിന് ഒരുങ്ങവേ ഭർത്താവ് ചാലിൽ മൊയ്ത‌ീൻ (76)നാണ് കുഴഞ്ഞുവീണു മരിച്ചത്. റംലയുടെ ജനാസ രാവിലെ പത്തരയോടെയാണ് കൂട്ടിൽ ജുമാ മസ്ജിദിൽ നമസ്‌കാരത്തിനായി എത്തിയത്.

നമസ്കാരം തുടങ്ങാനിരിക്കവെ മൊയ്തീന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൊയ്തീൻ കൂട്ടിൽ കിഴക്കെതല മസ്‌ജിദുൽ ഫലാഹിലും പടിഞ്ഞാറ് ഭാഗത്തുള്ള ഇസ്ലാഹ് മസ്ജിദിലും ജീവനക്കാരനായിരുന്നു.

മൊയ്തീന്റെ മയ്യിത്ത് നമസ്ക‌ാരം ചൊവ്വാഴ്ച വൈകിട്ട് 4. 30ന് കൂട്ടിൽ മഹല്ല് ജുമാ മസ്ജിദിൽ നടന്നു. മക്കൾ: നൗഷാദ് (ഗൾഫ്), റൈഹാനത്ത്, സാലിം. മരുമക്കൾ: റുക്സാന, ഹുദ, ഫൈസൽ.

See also  അൻവറിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ നിയമനടപടി വേണം; മുഖ്യമന്ത്രിക്ക് എഡിജിപിയുടെ കത്ത്

Related Articles

Back to top button