Gulf

ഉംറക്കും സന്ദർശനത്തിനും വിദേശികള്‍ക്ക് വിസിറ്റ് വിസ നല്‍കാം

റിയാദ്: ഉംറ നിര്‍വഹിക്കാനും മറ്റ് സന്ദർശനത്തിനുമായി സഊദി പൗരന്മാര്‍ക്ക് തങ്ങളുടെ സുഹൃത്തുക്കളായ വിദേശികള്‍ക്ക് പേഴ്‌സണല്‍ സന്ദര്‍ശക വിസ നല്‍കാമെന്ന് അധികൃതര്‍ ഉത്തരവിട്ടു. സഊദി ഹജ്ജ് , ഉംറ മന്ത്രാലയമാണ് വിദേശികള്‍ക്ക് ഉപകാരപ്രദമാകുന്ന ഉത്തവിട്ടത്.

സാധാരണ ജോലി വിസ പോലെ വിസിറ്റിംഗ് വിസ നല്‍കാന്‍ സ്‌പോണ്‍സര്‍മാര്ക്ക് സാധിക്കും. സഊദിയിലുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ ബന്ധുക്കളെ  ഉംറ ചെയ്യിപ്പിക്കാന്‍ ഈ നടപടി സൗകര്യം ചെയ്യും. എന്നാൽ ഈ വിസ ഉപയോഗിച്ച് ഹജ്ജ് നിർവഹിക്കാനാകില്ല.

ഓണ്‍ലൈന്‍ വഴിയായിരിക്കും വിസ ഇഷ്യൂ ചെയ്യുക. 90 ദിവസം വരെ കാലാവധിയുള്ള വിസ തീര്‍ഥാടകരുടെയും ടൂറിസ്റ്റുകളുടെയും എണ്ണം കുത്തനെ കൂട്ടും.

See also  അല്‍ അസ്ഹര്‍ ഗ്രാന്റ് മുഫ്തിയുമായി യുഎഇ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി

Related Articles

Back to top button