Education

കുന്ദാപുരയിൽ മലയാളികൾ സഞ്ചരിച്ച കാറിൽ ലോറി ഇടിച്ചുകയറി; ഏഴ് പേർക്ക് പരുക്ക്

ഉഡുപ്പി കുന്ദാപുരക്ക് സമീപം പയ്യന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറിൽ നിയന്ത്രണം വിട്ടുവന്ന ലോറി ഇടിച്ച് ഏഴ് പേർക്ക് പരുക്കേറ്റു. ക്ഷേത്ര ദർശനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അന്നൂർ സ്വദേശി റിട്ട. അധ്യാപകൻ വണ്ണായിൽ ഭാർഗവൻ(69), ഭാര്യ കെയു ചിത്രലേഖ, ഭാർഗവന്റെ സഹോദരൻ തായിനേരി കൗസ്തുഭവത്തിൽ മധു(65), മധുവിന്റെ ഭാര്യ അനിത, അയൽവാസി നാരായണൻ(64), ഭാര്യ വത്സല, ഡ്രൈവർ വെള്ളൂർ സ്വദേശി ഫാസിൽ(38) എന്നിവർക്ക് പരുക്കേറ്റത്

അനിത, ചിത്രലേഖ, വത്സല എന്നിവരെ മണിപ്പാർ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. നാരായണൻ അപകടനില തരണം ചെയ്തു. മധു, ഭാർഗവൻ, ഫാസിൽ എന്നിവർ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുന്ദാപുരക്ക് സമീപം കുമ്പാഷിയിലെ ചണ്ഡിക ദുർഗാപരമേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം നടന്നത്

ക്ഷേത്രത്തിലേക്ക് പോകാനായി കാർ പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന മീൻ ലോറി ഇടിക്കുകയായിരുന്നു. കാറിനെ കുറച്ചുദൂരം ഇടിച്ച് നീക്കിയാണ് ലോറി നിന്നത്. കാർ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.

 

The post കുന്ദാപുരയിൽ മലയാളികൾ സഞ്ചരിച്ച കാറിൽ ലോറി ഇടിച്ചുകയറി; ഏഴ് പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  മകനെ കൊന്ന സഊദി പൗരനായ പിതാവിന്റെ വധശിക്ഷ നടപ്പാക്കി

Related Articles

Back to top button