കളമശ്ശേരിയിൽ അപകടത്തിൽപ്പെട്ട ബുള്ളറ്റ് ടാങ്കറിൽ നിന്നുള്ള വാതക ചോർച്ച പരിഹരിച്ചു

എറണാകുളം കളമശ്ശേരിയിൽ അപകടത്തിൽപ്പെട്ട ബുള്ളറ്റ് ടാങ്കറിൽ നിന്നുള്ള വാതക ചോർച്ച പരിഹരിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ടാങ്കർ ഉയർത്തിയത്. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ വലിച്ചു മാറ്റുകയായിരുന്നു.
മീഡിയനിലിടിച്ചാണ് ടാങ്കർ മറിഞ്ഞത്. ടാങ്കറിൽ നിന്ന് നേരിയ തോതിൽ വാതക ചോർച്ചയുണ്ടായത് ആശങ്ക സൃഷ്ടിച്ചെങ്കിലും ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഇത് പരിഹരിച്ചു. ടാങ്കറിന്റെ റഗുലേറ്റർ ഭാഗത്താണ് ചോർച്ച കണ്ടെത്തിയത്. ഫയർ ഫോഴ്‌സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പുലർച്ചെയോടെയാണ് ടാങ്കറിന്റെ ചോർച്ച അടച്ചത്. ഇരുമ്പനത്ത് നിന്നുവന്ന കർണാടക രജിസ്‌ട്രേഷൻ ലോറിയാണ് ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് കാര്യമായി പരുക്കേറ്റിട്ടില്ല. ഗതാഗത തടസ്സമുണ്ടായെങ്കിലും പോലീസ് എത്തി ഗതാഗതം ക്രമീകിരിക്കുകയായിരുന്നു.
The post കളമശ്ശേരിയിൽ അപകടത്തിൽപ്പെട്ട ബുള്ളറ്റ് ടാങ്കറിൽ നിന്നുള്ള വാതക ചോർച്ച പരിഹരിച്ചു appeared first on Metro Journal Online.