Sports
ഇക്വഡോർ യുവ ഫുട്‌ബോൾ താരം മാർക്കോ അംഗുലോ കാറപകടത്തിൽ മരിച്ചു

ഇക്വഡോർ യുവ ഫുട്‌ബോൾ താരം മാർക്കോ അംഗുലോ കാറപകടത്തിൽ മരിച്ചു. ഒക്ടോബർ 22നുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം. ഇക്വഡോർ ദേശീയ ടീമിന് വേണ്ടി രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ദേശീയ അണ്ടർ 17, അണ്ടർ 19 ടീമുകളിലും അംഗുലോ കളിച്ചിട്ടുണ്ട്
മേജർ ലീഗ് സോക്കറിൽ എഫ്‌സി സിൻസിനാറ്റിയുടെ താരമായിരുന്നു. കാറപകടത്തിൽ അംഗുലോയുടെ തലയ്ക്കും ശ്വാസകോശത്തിനും പരുക്കേറ്റിരുന്നു. താരത്തെ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കാറിലുണ്ടായിരുന്ന സുഹൃത്തും ഫുട്‌ബോൾ താരവുമായിരുന്ന റോബർട്ടോ കബേസാസ് അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
The post ഇക്വഡോർ യുവ ഫുട്‌ബോൾ താരം മാർക്കോ അംഗുലോ കാറപകടത്തിൽ മരിച്ചു appeared first on Metro Journal Online.