Education

മന്ത്രി സ്ഥാനത്തിരുന്നാൽ പോലീസിനെ സ്വാധീനിക്കും:സജി ചെറിയാൻ രാജി വെക്കണമെന്ന് സതീശൻ

സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നേരത്തെ പോലീസിനെ സ്വാധീനിച്ച് അനുകൂല റിപ്പോർട്ട് ഉണ്ടാക്കിയാണ് സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയതെന്നും സതീശൻ പറഞ്ഞു. രാജി വെച്ചില്ലെങ്കിൽ സജി ചെറിയാൻ ഇനിയും പോലീസിനെ സ്വാധീനിക്കും. രാജിവെച്ച സജിയെ പിൻവാതിലിലൂടെ മന്ത്രിസ്ഥാനത്തേക്ക് വീണ്ടും കൊണ്ടുവന്ന മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും സതീശൻ പറഞ്ഞു

ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ ഹൈക്കോടതിയിൽ നിന്ന് സജി ചെറിയാന് ഇന്ന് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മന്ത്രിയുടെ ചില പരാമർശങ്ങളിൽ ഭരണഘടനയോടുള്ള അനാദരവുണ്ടെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു. ഇതിന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ ശരിവെച്ചു. 2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം

ഭരണഘടന, ദേശീയ പതാക, ദേശീയ ചിഹ്നങ്ങൾ ഉൾപ്പെടെയുള്ളവയെ അവഹേളിക്കുന്നത് തടഞ്ഞുള്ള നാഷണൽ ഓണർ ആക്ടിന്റെ 2003ലെ ഭേദഗതി പ്രകാരം പ്രസംഗത്തിലെ ചില വാചകങ്ങൾ ഭരണഘടനയോടുള്ള അനാദരവായി സംശയിക്കാമെന്നാണ് നേരത്തെ കോടതി പറഞ്ഞത്. പ്രസംഗത്തിൽ ഭരണഘടന ലംഘനമില്ലെന്ന പോലീസിന്റെ അന്തിമ റിപ്പോർട്ട് റദ്ദാക്കി അന്വേഷണം സിബിഐക്ക് കൈമാരണമെന്ന ഹർജിയാണ് കോടതി പരിഗണിച്ചത്.

The post മന്ത്രി സ്ഥാനത്തിരുന്നാൽ പോലീസിനെ സ്വാധീനിക്കും:സജി ചെറിയാൻ രാജി വെക്കണമെന്ന് സതീശൻ appeared first on Metro Journal Online.

See also  🎶 സോളമന്റെ ഉത്തമഗീതം 🎶❤️: ഭാഗം 29

Related Articles

Back to top button