Education

സുഹൃത്തിനെ കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിപ്പിച്ച് വീഡിയോ പകര്‍ത്തി പണം ആവശ്യപ്പെട്ട് ഭര്‍ത്താവ്

സുഹൃത്തുമായി വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ മയക്കി കിടത്തി സുഹൃത്തിനെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു. പിന്നീട് ഈ ക്രൂര ദൃശ്യങ്ങളെടുത്ത് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയില്‍ നിന്ന് രണ്ട് ലക്ഷം ആവശ്യപ്പെട്ടു.

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത് ഉത്തരേന്ത്യയിലെ ആഗ്രയിലാണ്. പരാതിയുമായി ഭാര്യ പോലീസിനെ സമീപിച്ചപ്പോഴാണ് വാര്‍ത്ത പുറം ലോകം അറിയുന്നത്. ആഗ്രയിലെ സീതാ നഗര്‍ ഏരിയയിലെ എത്മദൗള പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബലാത്സംഗ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവ് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിനെ അവലംബിക്കാതെ ജോലിക്ക് പോകുന്ന യുവതിക്കാണ് ഈ ദുരനുഭവം. എല്ലാ മാസവും കുറച്ച് ദിവസം ഭര്‍ത്താവ് വീട്ടില്‍ വരാറുണ്ടെന്നും അങ്ങനെ സെപ്റ്റംബറില്‍ തന്റെ ഭര്‍ത്താവ് ആഗ്രയിലെ അച്നേരയില്‍ താമസിക്കുന്ന സുഹൃത്തിനൊപ്പം വീട്ടിലെത്തിയ അന്നാണ് ബലാത്സംഗം ഉണ്ടായതെന്നും പോലീസ് വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ: അന്ന് അവന്‍ പുറത്ത് നിന്ന് ഭക്ഷണം കൊണ്ടുവന്നു, അവര്‍ ഒരുമിച്ച് അത്താഴം കഴിച്ചു. അതിനുശേഷം ഞാന്‍ മകനോടൊപ്പം ഉറങ്ങാന്‍ പോയി. ഉണര്‍ന്നപ്പോള്‍ ചില ആവശ്യങ്ങള്‍ക്കായി ഭര്‍ത്താവ് 5000 രൂപ ആവശ്യപ്പെട്ടു. അത് ഞാന്‍ നല്‍കി്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഭര്‍ത്താവ് രണ്ട് ലക്ഷം ചോദിച്ചു. തരാനാകില്ലെന്ന് പറഞ്ഞപ്പോഴാണ് വീഡിയോയുടെ കാര്യം പറയുന്നത്. വീഡിയോയെ കുറിച്ച് ചോദിച്ചപ്പോള്‍ ഭര്‍ത്താവ് അത് കാണിച്ചു. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് സുഹൃത്തിനെ ബലാത്സംഗം ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് വീഡിയോ കണ്ട തനിക്ക് മനസ്സിലായതായും യുവതി വ്യക്തമാക്കി.

The post സുഹൃത്തിനെ കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിപ്പിച്ച് വീഡിയോ പകര്‍ത്തി പണം ആവശ്യപ്പെട്ട് ഭര്‍ത്താവ് appeared first on Metro Journal Online.

See also  മുറപ്പെണ്ണ്: ഭാഗം 32

Related Articles

Back to top button