അമ്മയെ കുറിച്ച് പാര്‍വതി; അവിടെ ആര് വന്നാലെന്ത്

അമ്മ സംഘടനയിലെ കൂട്ടരാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി ഡബ്ല്യുസിസി അംഗവും നടിയുമായ പാര്‍വതി തിരുവോത്ത്. മനോരമ ന്യൂസിനോട് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എഎംഎംഎയുടെ തലപ്പത്ത് മുമ്പുണ്ടായിരുന്നവര്‍ തന്നെ വരട്ടെ. പുതിയതായി ആര് വന്നാലും പഴയ ആള്‍ക്കാര്‍ തന്നെ വന്നാലും അവര്‍ എന്താണ് ചെയ്യുന്നത് എന്നത് മാത്രമെ നമുക്ക് നോക്കാനുള്ളു. എഎംഎംഎ തിരിച്ച് വരാന്‍ പാടില്ലെന്നും ഞാന്‍ പറഞ്ഞിട്ടില്ല. അതാരും പറഞ്ഞിട്ടില്ല.ഒ രു സംഘടനയുണ്ടാവണം. എത്ര കാലം എടുത്ത് ഉണ്ടാക്കിയ സംഘടനയാണ്. അതിന് നല്ലൊരു നേതൃത്വം വരികയാണെങ്കില്‍ കൊള്ളാം. എന്നാല്‍ ഒരു കാര്യമുണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു സെന്‍സേഷണലിസത്തില്‍ മാത്രം ഒതുങ്ങുന്ന കാര്യമാകില്ല. കാരണം അത് ഉറപ്പ് വരുത്താന്‍ നമ്മള്‍ എല്ലാവരുമുണ്ട്.
പാര്‍വതി പറഞ്ഞു.
ആരെയും പേടിപ്പിക്കാനോ വലിച്ച് താഴെയിടാനോ വേണ്ടിയല്ല ഒന്നും ചെയ്യുന്നത്. ന്യായവും തുല്യവുമായ ജോലിസ്ഥലം എല്ലാവര്‍ക്കും ലഭിക്കണം എന്നതിന് വേണ്ടിയാണ് എന്നാണ് പാര്‍വതി പറഞ്ഞത്.
The post അമ്മയെ കുറിച്ച് പാര്‍വതി; അവിടെ ആര് വന്നാലെന്ത് appeared first on Metro Journal Online.