Kerala

ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട്

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂവകുപ്പ്. ലാാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീത ഐഎഎസിനാണ് ചുമതല. പെട്രോൾ പമ്പിന് എൻഒസി നൽകിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് ഉത്തരവ്.

കണ്ണൂർ കലക്ടർ അരുൺ വിജയനെതിരെ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീതയ്ക്ക് അന്വേഷണത്തിനുള്ള ചുമതല കൈമാറിയത്. നേരത്തെ കണ്ണൂർ കലക്ടർക്കായിരുന്നു അന്വേഷണ ചുമതല.

ആറ് കാര്യങ്ങൾ അന്വേഷിക്കാനാണ് ഉത്തരവിൽ പറയുന്നത്. മരണം എങ്ങനെ സംഭവിച്ചു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണങ്ങൾ പരിശോധിക്കുക, ദിവ്യ എന്തെങ്കിലും തെളിവുകൾ സമർപ്പിച്ചിട്ടുണ്ടോ, എൻഒസി നൽകിയതിൽ അഴിമതിയുണ്ടോ, മറ്റു ആരോപണങ്ങൾ ഉണ്ടെങ്കിൽ അതും പരിശോധിക്കുക എന്നീ കാര്യങ്ങൾ അന്വേഷിക്കാനാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.

 

See also  മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

Related Articles

Back to top button