Education
ഇടുക്കിയിൽ വിൽപ്പനക്കായി എത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ഇടുക്കിയിൽ വിൽപ്പനക്കായി എത്തിച്ച 34 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തൊടുപുഴ പെരുമ്പിള്ളിച്ചിറ കറുക ടാൻസൻ വീട്ടിൽ റെസിൻ ഫാമി സുൽത്താനാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് തൊടുപുഴ പോലീസ് അയാളെ പിടികൂടിയത്
ഇയാളുടെ പക്കൽ 60 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നതായും ഇതിൽ നിന്ന് വിറ്റ ശേഷമുള്ള 34 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. വിദേശത്തുള്ള സുഹൃത്ത് മുഖേനയാണ് ഇയാൾ എംഡിഎംഎ എത്തിച്ചത്
എറണാകുളത്ത് നിന്ന് എംഡിഎംഎ എത്തിച്ച് തൊടുപുഴ വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കുറച്ച് കാലമായി റെസിൻ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
The post ഇടുക്കിയിൽ വിൽപ്പനക്കായി എത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ appeared first on Metro Journal Online.