Education

പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു. 100 വയസായിരുന്നു. വെള്ളിയാഴ്ച ഡൽഹിയിലെ സെന്റ് സ്റ്റീഫൻ ആശുപത്രിയിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 76 വർഷത്തിലേറെയായി ഡൽഹിയിലായിരുന്നു താമസം

കവിതയും ഗദ്യസാഹിത്യവും നാടകവുമടക്കം നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. 1924ൽ വൈക്കം ഓംചേരി വീട്ടിലാണ് ജനനം. 1951ൽ ആകാശവാണി ജീവനക്കാരനായാണ് ഡൽഹിയിൽ എത്തുന്നത്. പിന്നീട് മലയാളം വാർത്താ വിഭാഗത്തിൽ ജോലി തുടങ്ങിയ ഓംചേരി പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റർ ചുമതലകളും ഏറ്റെടുത്തു

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മാനം, സാഹിത്യ പ്രവർത്തക സഹകരണ സംഘം അവാർഡ്, നാട്യഗൃഹ അവാർഡ്, കേരള പ്രഭു പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

The post പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു appeared first on Metro Journal Online.

See also  ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ച് ചോദ്യമുണ്ടായില്ല; അജിത് കുമാറിനെ വീണ്ടും ചോദ്യം ചെയ്യും

Related Articles

Back to top button