ഏവരെയും നിഷ്പ്രഭമാക്കി വയനാട് പ്രിയങ്കയുടെ മുന്നേറ്റം; പാലക്കാട് ബിജെപിയും ചേലക്കരയിൽ എൽഡിഎഫും മുന്നിൽ

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഒരു മണിക്കൂർ പിന്നിടുമ്പോൾ വയനാട് പ്രിയങ്ക ഗാന്ധി വിജയമുറപ്പിച്ച് മുന്നേറുകയാണ്. പ്രിയങ്കയുടെ ലീഡ് 46,000 കടന്നു. വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ എതിരാളികള നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പ്രിയങ്കയിൽ നിന്നുണ്ടായത്.
ഏവരും ഉറ്റുനോക്കുന്ന പാലക്കാട് ബിജെപി സ്ഥാനാർഥിയാണ് മുന്നിൽ നിൽക്കുന്നത്. നിലവിൽ 858 വോട്ടുകളുടെ ലീഡാണ് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിനുള്ളത്. രണ്ടാം സ്ഥാനത്ത് യുഡിഎഫും മൂന്നാം സ്ഥാനത്ത് എൽഡിഎഫുമാണ്. അതേസമയം ആയിരത്തിന് മുകളിൽ ലീഡുണ്ടായിരുന്ന ഘട്ടത്തിൽ നിന്ന് ബിജെപി സ്ഥാനാർഥി പതിയെ താഴേക്ക് വരുന്നതാണ് കാണുന്നത്
ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപാണ് മുന്നിട്ട് നിൽക്കുന്നത്. യുആർ പ്രദീപിന് നിലവിൽ 2058 വോട്ടുകളുടെ ലീഡുണ്ട്. ചേലക്കരയിൽ എൽഡിഎഫിനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.
The post ഏവരെയും നിഷ്പ്രഭമാക്കി വയനാട് പ്രിയങ്കയുടെ മുന്നേറ്റം; പാലക്കാട് ബിജെപിയും ചേലക്കരയിൽ എൽഡിഎഫും മുന്നിൽ appeared first on Metro Journal Online.