Gulf

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു

മനാമ: ബഹ്‌റൈനില്‍ കഴിയുന്ന പ്രവാസികള്‍ തങ്ങളുടെ സ്വദേശത്തേക്കു അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു. രണ്ട് ശതമാനം നികുതി ചുമത്താനുള്ള നിര്‍ദേശത്തിന് ബഹ്‌റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം കിട്ടിയതോടെയാണ് നീക്കം ശക്തമായിരിക്കുന്നത്.

ശൂറ കൗണ്‍സിലിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ നികുതി നിര്‍ദേശം പ്രാബല്യത്തിലാവും. പാര്‍ലമെന്റ് ഏകകണ്ഠമായാണ് നിര്‍ദേശം അംഗീകരിച്ചിരിക്കുന്നതെങ്കിലും മുന്‍പ് ശൂറ കൗണ്‍സിലിന് മുന്നില്‍ വന്ന നികുതി നിര്‍ദേശം കൗണ്‍സില്‍ നിരസിക്കുകയായിരുന്നു. വീണ്ടും നിര്‍ദേശം ശൂറ കൗണ്‍സില്‍ നിരസച്ചാല്‍ ദേശീയ അസംബ്ലിയുടെ സംയുക്ത സമ്മേളനത്തില്‍ അംഗീകാരത്തിനായി വോട്ടിനിടുകയാണ് അടുത്ത പടി.

നികുതി നിര്‍ദേശത്തെ എംപിമാര്‍ രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനും എണ്ണയില്‍നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കാനും ഉപകരിക്കുമെന്ന് വാദിക്കുമ്പോള്‍ നികുതി ഏര്‍പ്പെടുത്തുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം വരുത്തുമെന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ വാദം. സാമ്പത്തിക കാര്യ സമിതി ചെയര്‍മാന്‍ ഖാലിദ് അല്‍ മസ്‌കതി പറയുന്നത് ഇത് ബഹ്‌റൈന്‍ സര്‍ക്കാരിന് ഗുണം ചെയ്യില്ലെന്നു മാത്രമല്ല, അനുബന്ധ വഴികളില്‍നിന്നുള്ള വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ്.

The post പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു appeared first on Metro Journal Online.

See also  മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി സഊദി

Related Articles

Back to top button