Kerala

ഷിംജിത മുസ്തഫ ജയിലിൽ തുടരും; ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. പോലീസ് റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് കേസ് മാറ്റിയത്

കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഷിംജിത സെഷൻസ് കോടതിയെ സമീപിച്ചത്. അതേസമയം ഷിംജിതക്ക് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കുന്നുണ്ട്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസിൽ വെച്ച് തെളിവെടുപ്പ് നടത്തുന്നതിനായാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്

ദീപകിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാൻ കാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ സഹിതം ഉന്നയിച്ച ആരോപണങ്ങളെ തുടർന്നാണെന്നാണ് പരാതി
 

See also  ക്ഷേമ പെൻഷൻ തട്ടിപ്പ്: റവന്യു വകുപ്പിലെ 34 ജീവനക്കാർക്ക് സസ്‌പെൻഷൻ

Related Articles

Back to top button