Kerala

വയനാട്ടിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങൾ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകൾ പിടികൂടി

വയനാട് തോൽപ്പെട്ടിയിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച കിറ്റുകളാണ് പിടികൂടിയത്.

തെരഞ്ഞെടുപ്പ് ഫ്‌ളൈയിംഗ് സ്‌ക്വാഡാണ് കിറ്റുകൾ പിടികൂടിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാർ തോൽപ്പെട്ടിയുടെ വീടിനോട് ചേർന്ന മില്ലിൽ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകൾ

ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാനാണെന്ന് കിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാൻ നേരത്തെ എത്തിച്ച കിറ്റുകളാണ് ഇതെന്നാണ് കോൺഗ്രസ് പറയുന്നത്.

The post വയനാട്ടിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങൾ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകൾ പിടികൂടി appeared first on Metro Journal Online.

See also  70 ശതമാനം ബിജെപിക്കാരൻ, പക്ഷേ പൂർണമായി യോജിക്കാനാകില്ല; അതുകൊണ്ടാണ് ട്വന്റി ട്വന്റിയിൽ ചേർന്നതെന്ന് അഖിൽ മാരാർ

Related Articles

Back to top button