Kerala

വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ എത്തി സന്ദർശിച്ച് മുഖ്യമന്ത്രി

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ കാണാൻ ആശുപത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തി. നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ ഡോക്ടർമാരോടും ബന്ധുക്കളോടും വി എസിന്റെ ആരോഗ്യസ്ഥിതി തിരക്കി. തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് വി എസ് അച്യുതാനന്ദൻ.

വി എസിന്റെ ആരോഗ്യനില വിലയിരുത്താൻ ചേർന്ന മെഡിക്കൽ ബോർഡ് യോഗം പുരോഗമിക്കുകയാണ്. യോഗത്തിനുശേഷം മെഡിക്കൽ ബുള്ളറ്റിൻ ഇറക്കും. ഐസിയുവിൽ വെന്റിലേറ്റർ സഹായത്തിൽ ചികിത്സയിൽ തുടരുകയാണ് വിഎസ്

തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ടിപി രാമകൃഷ്ണൻ തുടങ്ങിയ നേതാക്കളും ആശുപത്രിയിലെത്തിയിരുന്നു.

 

See also  രാഹുലിന് വോട്ട് ചെയ്യിക്കാൻ വീടുകൾ കയറി ഖുർആർ തൊട്ട് സത്യം ചെയ്യിപ്പിച്ചു: ആരോപണവുമായി സിപിഎം

Related Articles

Back to top button