പെർത്തിലെ മിന്നും വിജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ വീണ്ടും ഒന്നാമത്

പെർത്തിൽ ഓസ്‌ട്രേലിയക്കെതിരായ വമ്പൻ വിജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഇന്ത്യ. ഓസ്‌ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഒന്നിലേക്ക് കുതിച്ചത്. 15 ടെസ്റ്റിൽ ഒമ്പത് ജയവും അഞ്ച് തോൽവിയും ഒരു സമനിലയുമുള്ള ഇന്ത്യക്ക് 110 പോയിന്റും 61.110 പോയിന്റ് ശതമാനവുമുണ്ട്.
തോൽവിയോടെ ഓസ്‌ട്രേലിയ 13 കളികളിൽ എട്ട് ജയവും നാല് തോൽവിയുമായി 90 പോയിന്റും 57.690 പോയിന്റ് ശതമാനവുമായി രണ്ടാം സ്ഥാനത്തായി. നേരത്തെ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിയോടെയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് വീണത്.
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയിരുന്നുവെങ്കിൽ പെർത്തിലെ വിജയത്തോടെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാമായിരുന്നു. മറ്റ് ടീമുകളുടെ ഫലം ആശ്രയിക്കാതെ ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യക്ക് പരമ്പരയിലെ നാല് കളികളെങ്കിലും ജയിക്കുകയും ഒരു മത്സരം സമനില ആക്കുകയും വേണം.
The post പെർത്തിലെ മിന്നും വിജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ വീണ്ടും ഒന്നാമത് appeared first on Metro Journal Online.