കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; രണ്ട് പ്രതികൾ അറസ്റ്റിൽ

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. കാക്കാനാട് സ്വദേശിയും ഇൻഫോപാർക്ക് ജീവനക്കാരനുമായ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ജെയ്‌സിയുടെ സ്വർണവും പണവും അപഹരിക്കാനാണ് കൊലപാതകം നടത്തിയത്. ജെയ്‌സി എബ്രഹാമിന്റെ പരിചയക്കാരൻ കൂടിയാണ് ഗിരീഷ്
ഹെൽമറ്റ് ധരിച്ച് അപ്പാർട്ട്‌മെന്റിൽ എത്തിയ യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. കൊലപാതകം നടന്ന ദിവസം ഗിരീഷ് അപ്പാർട്ട്‌മെന്റിലെത്തുന്നതും രണ്ട് മണിക്കൂറിന് ശേഷം തിരിച്ച് പോകുന്നതും ദൃശ്യങ്ങളിലുണ്ട്
ജെയ്‌സിയുടെ ആഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. തലയിൽ പത്തോളം മുറിവുകളുണ്ടായിരുന്നു. കളമശ്ശേരി കൂനംതൈയിലെ അപ്പാർട്ടമെന്റിലാണ് ജെയ്‌സിയെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
The post കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; രണ്ട് പ്രതികൾ അറസ്റ്റിൽ appeared first on Metro Journal Online.