National

അജിത് പവാർ പക്ഷത്തിന് തിരിച്ചടി: മഹാരാഷ്ട്ര മന്ത്രിയുടെ മകൾ ശരദ് പവാർ വിഭാഗം എൻസിപിയിൽ ചേർന്നു

മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ അജിത് പവാർ പക്ഷത്തിന് തിരിച്ചടി. മന്ത്രി ധർമറാവു ബാബ അത്രാമിന്റെ മകൾ ഭാഗ്യശ്രീ വ്യാഴാഴ്ച ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നു. ഗഡ്ചിരോളി ജില്ലയിലെ അഹേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് പിതാവ് അത്രാമിനെതിരെ ഇവർ മത്സരിച്ചേക്കും

പിതാവിനെതിരെ മത്സരിക്കരുതെന്ന് എൻസിപി ദേശീയ അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഭാഗ്യശ്രീയോട് അഭ്യർഥിച്ചിരുന്നു. സ്വന്തം പിതാവിനേക്കാളേറെ മകളെ സ്‌നേഹിക്കുന്നവർ ആരുമുണ്ടാകില്ലെന്നായിരുന്നു അജിത് പവാർ പറഞ്ഞിരുന്നത്

പാർട്ടി മേധാവി ജയന്ത് പാട്ടീലിന്റെ സാന്നിധ്യത്തിലാണ് ഭാഗ്യശ്രീ ശരദ് പവാർ എൻസിപിയിൽ ചേർന്നത്. ധർമറാവുബാബ കടുവയാണെങ്കിൽ താൻ പെൺ കടുവ ആണെന്നും ഭാഗ്യശ്രീ പറഞ്ഞു

The post അജിത് പവാർ പക്ഷത്തിന് തിരിച്ചടി: മഹാരാഷ്ട്ര മന്ത്രിയുടെ മകൾ ശരദ് പവാർ വിഭാഗം എൻസിപിയിൽ ചേർന്നു appeared first on Metro Journal Online.

See also  സമരം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ നടപടിയുമായി ഗുജറാത്ത് സർക്കാർ; 2000 പേരെ പിരിച്ചുവിട്ടു

Related Articles

Back to top button