Education

ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി അനുവദിച്ച് കേന്ദ്രം; ഉത്തരാഖണ്ഡിന് 139 കോടി

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. ഉത്തരാഖണ്ഡിന് 139 കോടി രൂപയും ഹിമാചൽ പ്രദേശിന് 139 കോടിയും വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് 378 കോടിയും അനുവദിച്ചു. മഹാരാഷ്ട്രക്ക് 100 കോടിയും അനുവദിച്ചിട്ടുണ്ട്

അമിത് ഷാ ചെയർമാനായ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. വിവിധ സംസ്ഥാനങ്ങൾക്കായി 115.67 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കർണാടകക്കും കേരളത്തിനും 72 കോടി രൂപ വീതവും തമിഴ്‌നാടിനും പശ്ചിമ ബംഗാളിനും 50 കോടി വീതവും അനുവദിച്ചു

അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കാണ് 378 കോടി അനുവദിച്ചിരിക്കുന്നത്. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിൽ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.

 

 

The post ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി അനുവദിച്ച് കേന്ദ്രം; ഉത്തരാഖണ്ഡിന് 139 കോടി appeared first on Metro Journal Online.

See also  എഡിജിപിയെ മാറ്റിനിർത്തണമെന്നത് അൻവറിന്റെ ആവശ്യമാണ്; സർക്കാരിന് ആ അഭിപ്രായമില്ലെന്ന് മന്ത്രി ശിവൻകുട്ടി

Related Articles

Back to top button