Education

നാട്ടിക അപകടത്തിന് കാരണം മദ്യലഹരിയിൽ ഉറങ്ങിപ്പോയതാണെന്ന് ക്ലീനർ അലക്‌സ്

നാട്ടികയിൽ അഞ്ച് പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം മദ്യലഹരിയിൽ മയങ്ങിപ്പോയതാണെന്ന് ലോറിയിലെ ക്ലീനർ അലക്‌സിന്റെ മൊഴി. ഇരുപത് സെക്കൻഡ് നേരം കണ്ണടച്ചു പോയി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു. നിലവിളി കേട്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും അലക്‌സ് മൊഴി നൽകി

പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അടുത്ത ദിവസം കോടതിയിൽ അപേക്ഷ നൽകും. ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. നിയന്ത്രണം വിട്ട ലോറി വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന നാടോടികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പിഞ്ച് കുഞ്ഞ് സഹിതം അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു

പരുക്കേറ്റ ആറ് പേർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്ററിലധികം ദൂരം ക്ലീനർ അലക്‌സ് ലോറി ഓടിച്ചു കൊണ്ടുപോയി. വഴി അവസാനിച്ചതോടെയാണ് ലോറി നിർത്തേണ്ടി വന്നത്. അലക്‌സായിരുന്നു അപകടസമയത്ത് ലോറി ഓടിച്ചിരുന്നത്.

See also  "എന്നെ ഓസ്‌ട്രേലിയക്കാർ ഇടിച്ചാൽ ഞാൻ നോക്കി നിൽക്കില്ല"; മുന്നറിയിപ്പ് നൽകി റിഷഭ് പന്ത്

Related Articles

Back to top button